എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്നു

Jaihind News Bureau
Monday, July 2, 2018

എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർഥിയെ കുത്തിക്കൊന്നു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം അഭിമന്യു ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

https://www.youtube.com/watch?v=94jlpF-MQNk

അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമെന്ന് സി.പി.ഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ. നിലവിൽ യാതൊരു സംഘർഷവുമില്ലാത്ത ക്യാപംസിൽ ക്യാപംസ്ഫ്രണ്ടുകാർ ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നും സി.എൻ മോഹനൻ പറഞ്ഞു.

അതേ സമയം അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും കേസ് അന്വേഷിക്കുന്ന സെൻട്രൽ സി.ഐ അനന്തലാൽ അറിയിച്ചു.

അതേസമയം മരിച്ച അഭിമന്യുവിന്റെ നാടായ വട്ടവടയിൽ സി.പി.എം ഹർത്താല്‍ പുരോഗമിക്കുകയാണ്.