ഈരാറ്റുപേട്ടയിൽ ഉരുൾപൊട്ടി 4 പേർ മരിച്ചു

Jaihind News Bureau
Thursday, August 16, 2018

ഈരാറ്റുപേട്ടയിൽ ഉരുൾപൊട്ടി 4 പേർ മരിച്ചു. ഈരാറ്റുപേട്ട വാഗമൺ റോഡിൽ തീക്കോയിക്ക് സമീപം വീടിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്.  മൂന്ന് പേരെ രക്ഷപ്പെടുത്തി,  ഇവരുടെ നില അതീവ ഗുരുതരമാണ്.. മേഖലയിൽ മഴയും മണ്ണിടിച്ചിലും തുടരുന്നു.