ഭൂഗർഭ റഡാറിന്‍റെ (GPR) സഹായത്തോടെയാണ് നിലവില്‍ പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുന്നത്. കല്ലും മരക്കഷണങ്ങളുമെല്ലാം ഉരുള്‍പൊട്ടല്‍ പ്രദേശത്ത് ചിതറിക്കിടക്കുന്നത് റഡാറിന്‍റെ കൃത്യതയെ ബാധിക്കുന്നുണ്ടെങ്കിലും ബാക്കിയുള്ള മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.