ഇന്ത്യയില്‍ ഹിന്ദു താലിബാനിസമെന്ന് ശശി തരൂര്‍ എം.പി

Jaihind News Bureau
Tuesday, July 17, 2018

കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് വീണ്ടും ശശി തരൂർ എം.പി. ഇന്ത്യയിൽ ഹിന്ദു താലിബാനിസമെന്ന് ശശി തരൂർ വിമർശിച്ചു. തന്നോട് പാകിസ്ഥാനിലേക്ക് പോകാൻ പറയാൻ പി.ജെ.പി ആരാണെന്നും അദ്ദേഹം ചോദിച്ചു. ഗുണ്ടായിസത്തിലൂടെയാണ് വിമർശനങ്ങൾക്ക് ബി.ജെ.പി മറുപടി നൽകുന്നതെന്നും യു.ഡി.എഫ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത് ശശി തരൂർ പറഞ്ഞു.