‘ഇനി ലൈഫ് മിഷൻ നിങ്ങളുടേതല്ലെന്ന് പറയുമോ?’; സർക്കാരിനോട് വി.ഡി സതീശന്‍

Jaihind News Bureau
Tuesday, August 18, 2020

 

തൃശൂർ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട ലൈഫ് മിഷന്‍-റെഡ് ക്രസന്‍റ് ധാരണാപത്രത്തിലെ വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ സർക്കാരിനെതിരെ വി.ഡി സതീശന്‍ എംഎല്‍എ. ഇനി ലൈഫ് മിഷൻ ഞങ്ങളുടേതല്ലെന്ന് സർക്കാർ പറയുമോയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

‘സംസ്ഥാന സർക്കാരിന്‍റെ കീഴിലുള്ള ലൈഫ് മിഷനും യുഎഇയിലെ റെഡ് ക്രസന്‍റും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണം ആരംഭിച്ചത്.  യുഎഇ സ്ഥാപനം തന്ന 20 കോടി രൂപയിൽ നിന്ന് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി ഒരു കോടി രൂപ കൈക്കൂലി വാങ്ങിച്ചെന്ന് പറഞ്ഞിട്ടും ഈ സർക്കാരിന് ഒരു കാര്യവുമില്ലെന്നും, ഒരു പങ്കുമില്ലെന്നും പറയുന്നവരുടെ തൊലിക്കട്ടി അപാരം തന്നെ! ഇനി ലൈഫ് മിഷൻ ഞങ്ങളുടേതല്ലെന്ന് സർക്കാർ പറയുമോ ? ഈ കീറിയ ബോർഡ് പോലെയാണ് ഈ സർക്കാരിന്‍റെ കാര്യം !’- വി.ഡി സതീശന്‍  ഫേസ്ബുക്കില്‍ കുറിച്ചു.

 

teevandi enkile ennodu para