ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക്

Jaihind News Bureau
Friday, August 17, 2018

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക്. ശക്തമായ മഴ വൃഷ്ടിപ്രദേശത്തുൾപ്പടെ തുടരുന്ന സാഹചര്യത്തിൽ 2402.35 അടിയായി ജലനിരപ്പുയർന്നു. 2403 അടിയാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. അണക്കെട്ടിന്‍റെ സമീപ പ്രദേശങ്ങളിൽ ഹൈറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  എന്നാല്‍ ഇടുക്കിയിൽ നിന്നും ഇപ്പോഴുള്ളതിൽ കൂടുതൽ അളവ് വെള്ളം തുറന്നു വിടില്ല.

അതേ സമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ 13 ഷട്ടറുകളും നാലടി ഉയർത്തി വെള്ളം തുറന്നു വിടുകയാണ്. 141.60 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.