ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം

Jaihind News Bureau
Sunday, June 24, 2018

ഇടുക്കിയിൽ സെറ്റിൽമെൻറ് മേഖലയിൽ ആദിവാസികൾക്കും മറ്റു കൈവശക്കാർക്കും വ്യാപാര സ്ഥാപനങ്ങൾ സ്തിഥിചെയ്യുന്ന സ്ഥലങ്ങൾക്കും പട്ടയം നൽകണമെന്നാവശ്യപെട്ട്  യുഡിഎഫ് നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. ഇടുക്കിയിലെ പീരുമേട്, ദേവികുളം, ഉടുമ്പൻചോല, ഇടുക്കി തുടങ്ങിയ നിയോജക മണ്ഡലങ്ങളിൽ നടത്തുന്ന ഹർത്താലിൽനിന്ന് അവശ്യ സർവീസുകളെയും തീർത്ഥാടകരെയും ഒഴിവാക്കും.