സ്‌പൈസസ് ബോർഡിനെ തകർക്കാൻ കേന്ദ്ര സർക്കാർ ഗൂഢ ശ്രമം നടത്തുന്നതായും ഏലം കുരുമുളക് തുടങ്ങിയ കാർഷിക വിളകളുടെ വിലയിടിവിനെതിരെയും പ്രതിഷേധിച്ചു കൊണ്ട് കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടുക്കിയിലെ സ്‌പൈസസ് പാർക്കിലേക്ക് മാർച്ച് നടത്തി
ഏലത്തിനും കുരുമുളകിനും ഉൾപടെയുള്ള കാർഷിക വിളകൾക്ക് വിലയില്ലാത്ത അവസ്ഥയിൽ സ്‌പൈസസ് ബോർഡിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ചു കൊണ്ടാണ് മാർച്ച് നടത്തിയത്.കഴിഞ്ഞ മൂന്ന് വർഷമായി സ്‌പൈസസ് ബോർഡിന് ചെയർമാൻ ഇല്ലാത്തത് ഗുരുതര വീഴ്ചയാണ്.കാർഷിക വിളകൾക്ക് വില കുത്തനെ കുറയുമ്പോഴും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആവശ്യമായ ഇടപെടലുകൾ നടത്തുന്നില്ലായെന്ന് മാർച്ച് ഉത്ഘാടനം ചെയ്ത. എഐസിസി അംഗം ഇ എം.ആഗസ്തി പറഞ്ഞു
ഏലക്കയ്ക്ക് കിലോഗ്രാമിന് 1500 രൂപയായും കൂരുമുളകിന് 500 രൂപയായും തറവില നിശ്ചയിക്കണമെന്നും കർഷക കോൺഗ്രസ് നേതാക്കൾ ആവശ്യപെട്ടു.