അയര്‍ലന്‍‌ഡിനെതിരായ ട്വന്‍റി 20യില്‍ ഇന്ത്യക്ക് 76 റണ്‍സ് വിജയം

Jaihind News Bureau
Thursday, June 28, 2018

അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ട്വൻറി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് വൻ വിജയം. 76 റൺസിനാണ് ഇന്ത്യയുടെ വിജയം.

20 ഓവറിൽ അഞ്ച് വിക്കറ്റിന് 208 റൺസാണ് ഇന്ത്യ നേടിയത്. ടോസ് നേടിയ അയർലൻഡ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.

രോഹിത് ശർമ 61 പന്തിൽ നിന്ന് എട്ട് ഫോറുകളുടെയും അഞ്ച് സിക്‌സറുകളുടെയും അകമ്പടിയോടെ 97 റൺസ് എടുത്തു. രോഹിത്തിന് പുറമെ ശിഖർ ധവാനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 45 പന്തില്‍ നിന്ന് 5 ഫോറും 5 സിക്സറുകളും അടക്കം ശിഖര്‍ ധവാന്‍ 74 റണ്‍സ് നേടി.

മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡിന് നിശ്ചിത ഓവറില്‍ 132 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 60 റണ്‍സ് നേടിയ ജെയിംസ് ഷാനോണിന് മാത്രമാണ് അയര്‍ലന്‍ഡ് നിരയില്‍ പിടിച്ചുനില്‍ക്കാനായത്.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. യൂസ് വേന്ദ്ര ചാഹല്‍ മൂന്നും ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി.