അത്യപൂർവ്വമായ റെക്കോർഡിന്‍റെ തിളക്കത്തിൽ എ.കെ ആന്‍റണി

Jaihind News Bureau
Thursday, July 19, 2018

എ.കെ ആന്‍റണി അത്യപൂർവ്വമായ റെക്കോർഡിന്‍റെ തിളക്കത്തിൽ. കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി 34 വർഷം പിന്നിട്ടിരിക്കുകയാണ് സമാരാധ്യനായ ഈ നേതാവ്. ദേശീയ അധ്യക്ഷന്മാരായി വന്ന ആറ് നേതാക്കളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞുവെന്ന അപൂർവനേട്ടവും എ.കെയ്ക്ക് സ്വന്തം.

ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രതിരോധ മന്ത്രി എന്ന റെക്കോർഡും എ.കെയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് മുഖ്യമന്ത്രി എന്ന റെക്കോർഡും എ.കെയ്ക്ക് സ്വന്തം. ആദർശരാഷ്ട്രീയത്തിന്‍റെ അടയാളമായ എ.കെ പൊതുപ്രവർത്തനത്തിന്‍റെ കർമ്മവഴിയിലെന്നും ആദരണീയനാണ്. പ്രസ്ഥാനത്തിന്‍റെ ചിന്തധാരകൾക്കൊപ്പം സ്ഫുടം ചെയ്‌തെടുത്തതാണ് പൊതുപ്രവർത്തനവും ജീവിതവും. ലാളിത്യമാർന്ന പ്രവർത്തന ശൈലിയാണ് എ.കെയ്ക്ക് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നത്.