പാസ്പോര്‍ട്ട് നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് മൊബൈല്‍ ആപ്പ് അവതരിപ്പിച്ചത്.
പാസ്പോര്‍ട്ട് അപേക്ഷകള്‍ക്കായി ‘പാസ്പോര്‍ട്ട് സേവ’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. 1.4 എം.ബി മാത്രമാണ് ആപ്പിന്റെ വലിപ്പം. പ്ലേ സ്റ്റോറില്‍നിന്ന് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം. ആപ്പില്‍ നല്കുന്ന വിലാസത്തില്‍ പോലീസ് വെരിഫിക്കേഷന് നടത്തും. ഈ വിലാസത്തിലേക്കാവും പാസ്പോര്‍ട്ട് എത്തുക.
പാസ്പോര്‍ട്ട് ലഭിക്കാന്‍ വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. സമീപകാലത്ത് മിശ്രവിവാഹിതരുടെ പാസ്പോര്‍ട്ട് അപേക്ഷ തിരസ്കരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. പുതിയ പാസ്പോര്‍ട്ട് ഓഫീസുകള്‍ ആരംഭിച്ചതായും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.