സർക്കാരിന്‍റെ യുവജനവഞ്ചനക്കെതിരെ ഷാഫിയും ശബരീനാഥനും നിരാഹാരത്തില്‍ ; ഉദ്യോഗാർത്ഥി സമരത്തിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്

 

തിരുവനന്തപുരം : പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ശക്തമായ പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്. എം.എല്‍.എമാരായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥനും സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരം ആരംഭിച്ചു. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സാന്നിധ്യത്തിലാണ് എല്‍.ഡി.എഫ് സർക്കാരിന്‍റെ യുവജന വഞ്ചനക്കെതിരെ ഇരുവരും സമരം പ്രഖ്യാപിച്ചത്

സർക്കാരിന്റെ പിന്വാതില് നിയമനങ്ങള്ക്കെതിരെ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികള്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചാണ് ഷാഫി പറമ്പിലും കെ.എസ് ശബരീനാഥനും സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങിയത്. യുവാക്കളുടെ പോരാട്ടത്തെ ആക്ഷേപിക്കുകയാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.  മോദിയുടെ അതേ ശൈലിയാണ് പിണറായിക്കുമുള്ളത്. ന്യായത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും ഷാഫി പറമ്പില് പറഞ്ഞു.

ന്യായമായ ആവശ്യത്തിനായി പോരാടുന്ന ഉദ്യോഗാർത്ഥികളുടെ സമരത്തെ അടിച്ചമർത്താനും ആക്ഷേപിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. കാലഹരണപ്പെട്ട ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് സമരം ചെയ്യുന്നതെന്ന് എ വിജയരാഘവൻ ആരോപിച്ചത് വിവാദമായിരുന്നു. അതേസമയം പിൻവാതിൽ നിയമനങ്ങൾക്ക് അംഗീകാരം നൽകാനായി പ്രത്യേക മന്ത്രിസഭാ യോഗം നാളെ ചേരാനിരിക്കുകയാണ്. ഉദ്യോഗാർത്ഥികള്‍ക്ക് ഐക്യദാർഢ്യവുമായി യൂത്ത് കോണ്‍ഗ്രസും എത്തിയതോടെ സർക്കാരിനെതിരായ സമരം ശക്തമാവുകയാണ്.

 

https://www.facebook.com/JaihindNewsChannel/videos/173733294256336

Comments (0)
Add Comment