എംഎല്‍എമാർക്കു നേരെ വാഹനം ഓടിച്ച് കയറ്റാന്‍ ശ്രമം; ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് പൊലീസ് | VIDEO

Jaihind News Bureau
Friday, September 18, 2020

 

തിരുവനന്തപുരം: പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിനെതിരെ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന്‍ എംഎല്‍എ എന്നിവര്‍ക്ക് നേരെ തുടര്‍ച്ചയായി ഹോണ്‍ മുഴക്കി പൊലീസ് വാഹനം ഓടിച്ച് വന്ന് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. പൊലീസ് വാഹനത്തിന് കടന്ന് പോകാന്‍ വഴിയുണ്ടായിട്ടും എംഎല്‍എമാർക്കു നേരെ വാഹനം ഓടിച്ചെത്തുകയായിരുന്നു.