തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; സംഭവം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം

തിരുവനന്തപുരം:  തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി 7.30ഓടെയായിരുന്നു സംഭവം. നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഊരുട്ടുകാല സ്വദേശിയാണ് ആദിത്യൻ. സ്ഥലത്ത് പണം പിരിക്കാൻ പോയ സമയത്ത് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

Comments (0)
Add Comment