പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ പ്രതികാര നടപടിയുമായി യുപി സർക്കാർ

Jaihind News Bureau
Wednesday, December 25, 2019

Yogi-Adityanath

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ യുപി സർക്കാരിന്‍റെ പ്രതികാര നടപടി. പ്രതിഷേധങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ പേരിൽ നഷ്ടപരിഹാരം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് 28 പേർക്ക് നോട്ടിസ് നൽകി. പൊതുമുതൽ നശിപ്പിച്ചതിന് 14.86 ലക്ഷം രൂപ അടയ്ക്കണം. പ്രതിഷേധക്കാരോടു പകരം ചോദിക്കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതിനു പിന്നാലെയാണു സർക്കാർ നീക്കം.