ക്ലിഫ് ഹൗസിനു മുന്നിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം; സുരക്ഷ വീഴ്ചയിൽ മുഖ്യമന്ത്രി സിറ്റി പോലീസ് കമ്മീഷണർ, ഡിസിപി എന്നിവരെ വിളിപ്പിച്ചു

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം. പ്രവർത്തകരെ പൊലീസ് റോഡിലിട്ട് വലിച്ചിഴച്ചു. അതേസമയം സുരക്ഷ വീഴ്ചയിൽ മുഖ്യമന്ത്രി സിറ്റി പൊലീസ് കമ്മീഷണർ, ഡിസിപി എന്നിവരെ വിളിപ്പിച്ചു.

https://youtu.be/l3kGr1JwAY4

മുഖ്യമന്ത്രിയുടെ രാജി അവശ്യപെട്ടാണ് പോലീസിന്‍റെ കണ്ണു വെട്ടിച്ചു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ക്ലിഫ്ഹൗസിലേക്ക് എത്തിയത്. 8ഓളം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു ഗേറ്റിനു മുന്നിലെത്തി.

ഗേറ്റിനു അകത്തു പൊലീസ് ഉണ്ടായിരുന്നെങ്കിലും പുറത്ത് പൊലീസ് എത്താൻ വൈകി. പ്രവർത്തകരെ റോഡിൽ വലിച്ചിഴച്ചാണ് പൊലീസ് കൊണ്ട് പോയത്. അതേസമയം ക്ലിഫ് ഹൌസിനു മുന്നിൽ ഉണ്ടായത് ഗുരുതര സുരക്ഷ വീഴ്ച എന്നാണ് വിലയിരുത്തൽ. ക്ലിഫ് ഹൗസിനു 250മീറ്റർ അകലെ ഉള്ള ബാരികേടിനു മുന്നിലും ആവശ്യത്തിന് പോലീസ് ഇല്ലാത്തതിനു കമ്മിഷണർ ഡിസിപി ശകാരിച്ചു. സുരക്ഷ വീഴ്ചയിൽ മുഖ്യമന്ത്രി സിറ്റി പൊലീസ് കമ്മീഷണർ, ഡിസിപി എന്നിവരെ വിളിപ്പിച്ചു. തിരിച്ചു വന്ന കമ്മിഷണറും ഡിസിപിയും മാധ്യമങ്ങളോട് പ്രതികരിച്ചില്ല. സുരക്ഷ വീഴ്ചയിൽ മുഖ്യമന്ത്രിക്കു അതൃപ്‌തി ഉണ്ടെങ്കിലും തത്കാലം നടപടി വേണ്ട എന്നാണ് നിലപാട്.

Comments (0)
Add Comment