പ്രതിപക്ഷ നേതാവിന്റെ ക്രിസ്തുമസ് ആശംസകള്‍

Tuesday, December 25, 2018

Ramesh-Chennithala-X-mas

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എല്ലാവര്‍ക്കും ഹൃദ്യമായ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. ശാന്തിയുടെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമാണ് ഓരോ ക്രിസ്തുമസും നമുക്ക് നല്‍കുന്നത്.

സ്‌നേഹവും, പരസ്പര വിശ്വാസവും  സഹിഷ്ണുതയും, നഷ്ടപ്പെട്ട് പോകുന്ന ഇക്കാലത്ത്   നിന്നെപ്പോലെ നിന്റെ  അയല്‍ക്കാരനെയും  സ്‌നേഹിക്കാന്‍ നമ്മെ പഠിപ്പിച്ച   ക്രിസ്തുവിന്റെ ജീവിതവും, വചനങ്ങളും നമ്മെ മുന്നോട്ടു നയിക്കട്ടെ എന്നും രമേശ്  ചെന്നിത്തല ആശംസിച്ചു.