വനിതാ മതിൽ : പലയിടത്തും വിള്ളൽ, വനിതാ പ്രാതിനിധ്യം കുറഞ്ഞു, സംഘർഷം, ഗതാഗതക്കുരുക്കിൽ വലഞ്ഞ് കേരളം

Jaihind Webdesk
Tuesday, January 1, 2019

കോഴിക്കോട് നടക്കാവ് പൊലീസ് സ്‌റ്റേഷന് മുന്നിലടക്കം പലയിടത്തും സർക്കാരിന്റെ വനിതാ മതിലിൽ വിള്ളൽ. നടക്കാവ് പൊലീസ് സ്‌റ്റേഷനു മുന്നിൽ പ്രധാനമതിൽവഴിയിൽ ഒരു കിലോമീറ്റർ ദൂരത്തിലാണ് വിള്ളൽ ദൃശ്യമായത്. കാസർഗോഡ് ജില്ലയിലെ കാലിക്കടവിലും ചന്ദ്രഗിരി പാലത്തിന് സമീപത്തും വനിതാ മതിലിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു നിന്നു. കാസർകോട് ചേറ്റുകുണ്ടിൽ ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തെ തുടര്‍ന്ന് മതില്‍ നിര്‍മാണം തടസപ്പെട്ടു. ടൗണിനു സമീപത്തെ റെയിൽവേ ട്രാക്കിലെ പുല്ലുകൾക്കും വയലിനുമാണ് തീയിട്ടതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. തൊട്ടുപിറകെ കല്ലേറും ഉണ്ടായി. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. പൊലീസിനും പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കൈയേറ്റമുണ്ടായി.

https://www.youtube.com/watch?v=llRXtoL28HY

കൊല്ലത്ത് കെ.എസ്.ആർ.ടി.സി ജംഗ്ഷനിലും മതിലിൽ വിള്ളൽ വീണു. 15 മീറ്റർ ദൂരത്തിലാണ് ആളുകളുടെ കുറവ് ഉണ്ടായത്. ആലപ്പുഴയിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ തട്ടകമായ കണിച്ചുകുളങ്ങരയിൽ മതിലിലെ വിള്ളൽ എസ്.എൻ.ഡി.പി കേന്ദ്രങ്ങളെയും സംഘാടകരെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. മലപ്പുറത്ത് പലയിടത്തും വനിതാ മതിലിൽ വനിതകളുടെ പ്രാതിനിധ്യം കുറഞ്ഞതും സർക്കാരിന് തിരിച്ചടിയായി. ആലത്തൂർ പടിയിലും കാവുങ്കലുമാണ് ആളുകൾ എത്താത്തതിനെ തുടർന്ന് മതിലിൽ വിള്ളലുണ്ടായത്. പലയിടത്തും ഇതര സംസ്ഥാന തൊഴിലാളികളെ അണിനിരത്തിയാണ് സി.പി.എം മതിൽ വിജയിപ്പിക്കാൻ ശ്രമം നടത്തിയത്. അങ്കമാലിയിലും കിലോമീറ്ററുകളോളം ദൂരത്തിൽ വനിതകളുടെ കുറവ് ദൃശ്യമായിരുന്നു. സ്ത്രീകളുടെ പ്രാതിനിധ്യം ഇല്ലാതെവന്ന ഇടങ്ങളില്‍ വനിതാമതിലില്‍ ഇടംപിടിച്ച പുരുഷന്മാരെയും കാണാമായിരുന്നു.

‘വനിതാ’മതിലില്‍ അണിനിരന്നവര്‍

വീഡിയോ റിപ്പോര്‍ട്ട് കാണാം:

https://www.youtube.com/watch?v=b9-UwK9VLwY

ഇതിനിടെ കഴക്കൂട്ടത്ത് സ്കൂള്‍ കുട്ടികളെയും മതിലിനായി അണിനിരത്തി. യൂണിഫോമിലാണ് കുട്ടികള്‍ മതിലില്‍ അണിനിരന്നത്. സ്കൂള്‍ കുട്ടികളെ വനിതാമതിലില്‍ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനിടെയാണ് ഇത്തരത്തില്‍ നീക്കം നടന്നത്. മതില്‍ നിര്‍മാണത്തിന്‍റെ പേരില്‍ കേരളമൊട്ടാകെ ഗതാഗതക്കുരുക്കുണ്ടാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത രോഷമാണ് പൊതുസമൂഹത്തില്‍ നിന്നും ഉയരുന്നത്.

സി.പി.എമ്മും, സി.പി.ഐയും മറ്റ് ഇടത് സംഘടനകളും സർക്കാരും ഒത്തുപിടിച്ചിട്ടും വനിതകൾ പലയിടത്തും ഒഴിഞ്ഞ് നിന്നത് സംഘാടകർക്ക് വലിയ തലവേദനയായിട്ടുണ്ട്. ഏറെ കൊട്ടിഘോഷിച്ച നവോത്ഥാന മുദ്രാവാക്യത്തെ പല ജില്ലകളിലും സ്ത്രീകൾ തള്ളിക്കളഞ്ഞുവെന്നതാണ് യാഥാർഥ്യം.

 

https://www.youtube.com/watch?v=CzkkabIh-Fc

https://www.youtube.com/watch?v=OZDYSoZApvI

https://www.youtube.com/watch?v=dH6rG8tYGu0

https://www.youtube.com/watch?v=oh7gy5Q5CVI

https://www.youtube.com/watch?v=MAYq15lAd-Q

https://www.youtube.com/watch?v=kameyq7wqNI