ജനദ്രോഹ ഹർത്താലിന് ജനങ്ങളുടെ ഒടിവെയ്പ്

webdesk
Friday, December 14, 2018

Harthal-Odiyan

ജനങ്ങളെ ദുരിതത്തിലാക്കി ബിജെപി ഹർത്താൽ പുരോഗമിക്കുന്നു. ഹര്‍ത്താലിനെതിരെ ജനരോഷം ശക്തമാകുകയാണ്.  സെക്രട്ടറിയേറ്റിന് മുന്നിൽ ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായരുടെ പേരിലാണ് ബിജെപി ഹര്‍ത്താല്‍. എന്നാല്‍ ശബരിമല വിഷയവുമായോ ബി.ജെ.പിയുടെ സമരവുമായോ യാതൊരു ബന്ധവുമില്ല എന്ന വേണുഗോപലന്‍നായരുടെ മരണമൊഴിയോടെ തന്നെ ബി.ജെ.പിയുടെ ഹര്‍ത്താല്‍ പൊളിഞ്ഞു. ഹര്‍ത്താലിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ഇരമ്പുകയാണ്.  ബിജെപിയുടെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലടക്കം പ്രതിഷേധക്കാരുടെ ‘പൊങ്കാല’ തുടരുകയാണ്.

ഹര്‍ത്താല്‍ പരാജയം ആകുമെന്ന് ഉറപ്പായതോടെ അക്രമം അഴിച്ചുവിട്ട് ഭീതി പടര്‍ത്തി ഹര്‍ത്താല്‍ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി അണികള്‍. അയ്യപ്പഭക്തര്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുമ്പോഴും മണ്ഡലകാലം തുടങ്ങിയ ശേഷം തന്നെ 4 ഹര്‍ത്താലുകള്‍ നടത്തിയ ബിജെപിയുടെ ജനദ്രോഹ പ്രവര്‍ത്തികളോട് കടുത്ത അമര്‍ഷമാണ് സംസ്ഥാനത്ത് ഉടനീളം പ്രകടമാകുന്നത്.

പാലക്കാട് KSRTC ഡിപ്പോയ്ക്ക് മുന്നിൽ നിർത്തിയിട്ട 3 ബസുകളുടെ ചില്ലുകൾ തകർത്തു. പുലർച്ചെ 3.30നാണ് സംഭവം. മൂന്ന് ബൈക്കുകളിലായെത്തിയ സംഘമാണ് ബസ്സുകൾക്ക് നേരെ ആക്രമണം നടത്തിയത്. മലപ്പുറത്തും സ്വകാര്യ ബസ് സർവീസ് നടത്തുന്നില്ല.

അതേസമയം, ഹർത്താലിനെ വകവെക്കാതെ എത്തിയ മോഹന്‍ലാല്‍ ചിത്രം ഒടിയന് മികച്ച വരവേൽപ്പാണ് ആരാധകർ നൽകിയത്. ആദ്യ ഷോ 4.30 ന് തന്നെ ആരംഭിച്ചു.   ഒടിയനെത്തുമ്പോൾ എന്ത് ഹർത്താൽ എന്നായിരുന്നു ആരാധകരുടെ പ്രതികരണം.

എന്തായാലും ബിജെപിയുടെ ജനദ്രോഹ ഹര്‍ത്താലിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.[yop_poll id=2]