പ്രളയ ബാധിതർക്ക് സാന്ത്വനമേകി രാഹുൽഗാന്ധി

Jaihind News Bureau
Wednesday, August 21, 2019

വയനാട് പാർലമെൻറ് മണ്ഡലത്തിലുൾപ്പെട്ട  മലപ്പുറത്തെ പ്രളയ ബാധിതർക്ക് സാന്ത്വനമേകി രാഹുൽഗാന്ധി എംപി. നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയോജകമണ്ഡലങ്ങളിലായി  എണ്ണായിരത്തോളം കുടുംബങ്ങൾക്കാണ്  രാഹുൽ ഗാന്ധിയുടെ  സഹായമെത്തുന്നത്.

“ഹൃദയഭേദകമാണ് കാഴ്ച്ചകൾ… എന്‍റെ വയനാട്ടുകാരെ ഇങ്ങനെ  കാണാൻ എനിക്കാകുന്നില്ല… ഞാനൊപ്പമുണ്ട്……”.  വയനാട് മണ്ഡലത്തിന്‍റെ പ്രളയബാധിതരെ കാണാനെത്തിയ രാഹുൽഗാന്ധിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.. ഒപ്പമുണ്ടെന്നത് വെറും വാക്കല്ലെന്ന് രാഹുൽ തെളിയിച്ചു. വയനാട് പാർലമെന്‍റ് മണ്ഡലത്തിലുൾപ്പെട്ട മലപ്പുറം ജില്ലയിലെ വണ്ടൂർ, ഏറനാട് , നിലമ്പൂർ മേഖലകളിലേക്ക് സാന്ത്വനമായി അവരുടെ എം.പി കൊടുത്തയച്ച സാധനങ്ങളെത്തി, ഒപ്പമുണ്ടാകുമെന്ന ഉറപ്പ് പാലിച്ചുകൊണ്ട്.

വയനാട് ജില്ലക്ക് പുറമെ മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലേക്ക് മാത്രമായി 40,000 കിലോ അരി, സാരികൾ, പുതപ്പുകൾ, ടീ ഷർട്ടുകൾ ഉൾപ്പെടെ നിരവധി അവശ്യവസ്തുക്കളാണ് രാഹുൽഗാന്ധി എത്തിച്ചത്.

മൂന്ന് മണ്ഡലങ്ങളിലേയും എണ്ണയിരത്തോളം കുടുംബങ്ങൾക്ക്  സഹായം ലഭ്യമാകും. ക്യാപുകളിൽ കഴിയുന്നവർക്ക് സഹായമെത്തിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും വെള്ളം കയറിയ വീടുകളിലുള്ളവർക്കു കൂടി സഹായമെത്തും…