കേരളത്തില്‍ ഒന്നാമത് വയനാട് എം.പി; രാഹുല്‍ഗാന്ധിയുടെ എം.പി ഫണ്ടില്‍ നിന്ന് 2.5 കോടിയുടെ ആദ്യഗഡു ജില്ലയ്ക്ക് ലഭിച്ചു; സംസ്ഥാനത്ത് എം.പി ഫണ്ട് ലഭിക്കുന്ന ആദ്യ ജില്ലയായി വയനാട്

സുല്‍ത്താന്‍ ബത്തേരി: ആരോഗ്യ വിദ്യാഭ്യാസ പൊതു മേഖലകളില്‍ വിവിധ പ്രവര്‍ത്തികള്‍ക്ക് രാഹുല്‍ഗാന്ധി എം.പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും ആദ്യഗഡുവായ 2.5 കോടി രൂപ ജില്ലക്ക് ലഭിച്ചു. തുക ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയാണ് വയനാട്. തുകയുടെ 80 ശതമാനം നിര്‍വ്വഹണം നടത്തുന്ന മുറയ്ക്ക് രണ്ടാം ഗഡുവും ലഭിക്കും. സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങളിലടക്കമുള്ള പ്രാദേശികവികസനപദ്ധതികളാണ് ഈ തുക കൊണ്ട് നടപ്പിലാക്കുന്നത്. ബത്തേരി നിയോജകമണ്ഡലത്തില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയിലെ കുടിവെള്ള പദ്ധതി, പൂതാടി ഗ്രാമപഞ്ചായത്തിലെ നടവയല്‍ ചെഞ്ചടി കോളനിയുടെ നടപ്പാത പാലത്തിന്റെ നിര്‍മ്മാണം, ചെതലയത്തും ചേനാടും ലോമാസ്റ്റ് ലൈറ്റുകള്‍, നൂല്‍പ്പുഴ, മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്ക് ജീപ്പ്, ബത്തേരി പൂമലയിലെ ഗവ. എല്‍ പി സ്‌കൂളിന് ക്ലാസ് റൂം എന്നിവയാണ് നടപ്പിലാക്കുന്ന പദ്ധതികള്‍. മാനന്തവാടി നിയോജകമണ്ഡലത്തില്‍ നല്ലൂര്‍നാട് ജില്ലാ ക്യാന്‍സര്‍ സെന്ററിന് പാചകപ്പുര, ഡൈനിംഗ് ഹാള്‍, വിശ്ര്മമുറി, ജില്ലാ ആശുപത്രിയില്‍ ഡിജിറ്റല്‍ എക്സറെ, സി ആര്‍ മെഷീന്‍, ജില്ലാ ആശുപത്രിയില്‍ ഡിജിറ്റല്‍ എക്സറേ, സി ആര്‍ മെഷീന്‍, തിരുനെല്ലി, മാമന്‍ചിറ, വള്ളിയൂര്‍ക്കാവ്, പാണ്ടിക്കടവ് എന്നിവിടങ്ങളില്‍ ലോമാസ്റ്റ് ലൈറ്റ്, കണിയാരം സെന്റ് ജോസഫ്സ് ടി ടി ഐ സ്‌കൂളിന് ടോയ്ലറ്റ്, കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ കൊവലത്തോട് എസ് ടി കോളനി കുടിവെള്ളപദ്ധതി, വിലക്കോട്ട് കുൂന്ന് എസ് സി കോളനി കുടിവെള്ള പദ്ധതി, വെള്ളാര്‍മല ഗവ. വി എച്ച് എസ് എസ് സ്‌കൂളിന് കോണ്‍ഫറന്‍സ് ഹാള്‍, മടക്കിമലയില്‍ ഹൈമാസ്റ്റ് ലൈറ്റ്, കല്‍പ്പറ്റ ഗവ. വി എച്ച് എസ് എസിന് ബസ്, വാളല്‍ യു പി സ്‌കൂളിന് കംപ്യൂട്ടര്‍, കോട്ടത്തറ പി എച്ച് സിക്ക് കെട്ടിടം, മാടക്കുന്ന് ഉദയാവായനശാലക്ക് കെട്ടിടം തുടങ്ങിവയാണ് എം പിയുടെ പ്രാദേശിക വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നിര്‍മ്മിക്കുന്ന പദ്ധതികള്‍.

https://www.youtube.com/watch?v=IRPHD0p5ZYM

Comments (0)
Add Comment