വയനാട് ജില്ലയിലെ വനങ്ങളിൽ ആശങ്ക പടർത്തി മഞ്ഞക്കൊന്ന പടർന്നു പിടിക്കുന്നു. ഇത് വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകർക്കുന്ന തരത്തിലേക്ക് നീങ്ങുകയാണ്. വിവിധ മരങ്ങളുടേയും ചെടികളുടേയും വിത്തുകൾ വിദേശത്തു നിന്നും കൊണ്ടുവന്ന കൂട്ടത്തിൽ വന്നു പെട്ടതാണ് മഞ്ഞകൊന്നയെന്നാണ് കരുതുന്നത്.
ഏതാനും വർഷം മുമ്പ് വരെ വനത്തിൽ ഒറ്റപ്പെട്ട് കണ്ടിരുന്ന മഞ്ഞകൊന്ന വളരെ പെട്ടെന്നാണ് വ്യാപിച്ച്. വനങ്ങളിലും സ്വകാര്യ തോട്ടങ്ങളിലും ഇത് ഇപ്പോൾ പടർന്ന് പിടിച്ചു കഴിഞ്ഞു. വിദേശത്ത് നിന്ന് വിവിധ മരങ്ങളുടെ ചെടികളും വിത്തുകളും കൊണ്ടു വന്ന കൂട്ടത്തിൽ എത്തിയതാണ് മഞ്ഞ കൊന്ന എന്നാണ് കരുതുന്നത്. വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകർക്കുന്ന തരത്തിലേക്ക് നീങ്ങുകയാണ് മഞ്ഞകൊന്നയുടെ വ്യാപനം.
ജൈവവ്യവസ്ഥയ്ക്ക് ഭീഷണിയാവുന്ന ഈ മരം നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വന്യമൃഗ ശല്യ പ്രതിരോധ ആക്ഷൻ കമ്മിറ്റി ഉന്നത വനപാലകർക്ക് നിവേദനം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ചെടികൾ നശിപ്പിക്കാനുള്ള പദ്ധതികൾ തയ്യാറാക്കി വരികയാണ്. കേരള, കർണാടക, തമിഴ്‌നാട് സർക്കാറുകൾ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
https://www.youtube.com/watch?v=HemSqt2EYu4