സുഗന്ധ നെല്ലിനങ്ങളും, ഔഷധ-പാരമ്പര്യ നെല്ലിനങ്ങളും കൃഷി ചെയ്ത് നെൽകൃഷിയിൽ വിജഗാഥ രചിക്കുകയാണ് വയനാട് നെൽമേനി പഞ്ചായത്തിലെ സുനിൽ. തന്‍റെ പത്ത് ഏക്കർ വരുന്ന കൃഷിയിടത്തിൽ ഏകദേശം മുപ്പതോളം വരുന്ന നെല്ലിനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്ത് മാതൃകയാവുകയാണ് ഈ കർഷകൻ.
നെൽകൃഷിമേഖലയിലെ പ്രതിസന്ധിയും വിളനാശവും കാരണം എല്ലാവരും നെൽകൃഷിയിൽ നിന്നും പിൻമാറുന്ന ഈ കാലഘട്ടത്തിലാണ് വയനാട് സ്വദേശി സുനില്‍ എന്ന കർഷകൻ മാതൃകയാവുന്നത്. തന്‍റെ പത്ത് ഏക്കർ വരുന്ന കൃഷിയിടത്തിൽ സുഗന്ധ നെല്ലിനങ്ങളും, ഔഷധ ഗുണമുള്ളവയും പാരമ്പര്യ നെല്ലിനങ്ങളും കൃഷിചെയ്ത് നെൽകൃഷിയിൽ വിജയഗാഥ രചിക്കുകയാണ് ഇദ്ദേഹം. ഒപ്പം കർണ്ണാടകയിലും ആന്ധ്രയിലും തമിഴ്നാട്ടിലും കൃഷിചെയ്തു വരുന്ന വ്യത്യസ്ഥ യിനം നെല്ലിനങ്ങളും ഇദ്ദേഹത്തിന്‍റെ ശേഖരത്തിലുണ്ട്. ഓരോ ഇനത്തിനും അതിന്‍റേതായ പ്രത്യേകയുണ്ട്. കാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ള കറുത്ത കവണി, ഞരമ്പിനും ശരീരപുഷ്ടിക്കും പറ്റിയ ഇനം മാപ്പിളപ്പച്ച, പൂങ്കാർ തൊണ്ടി, ഡാംബർ ശാലി ഇങ്ങനെ തുടങ്ങിയ മുപ്പതോളം നെൽ ഇനങ്ങളാണ് സുനിലിന്‍റെ പാടത്ത് വിളവെടുപ്പിന് ഒരുക്കിയിരിക്കുന്നത്.
ഈ പാടശേഖരത്തിലെത്തുന്ന ആരേയും ആകർഷിക്കുന്നത് വിളഞ്ഞു നിൽക്കുന്ന വർണ്ണ വൈവിധ്യം തുളുമ്പുന്ന ഔഷധ നെല്ലിനങ്ങളും, സുഗന്ധ നെല്ലിനങ്ങളുടെ ഗന്ധവും തന്നെയാണ്.
https://www.youtube.com/watch?v=5qHoR6j3cdM