‘ലൂയിസ് ബർഗർ ഏറ്റവുമധികം സ്വീകാര്യതയുള്ള ഭക്ഷണമാണെന്ന് ആർക്കാണറിയാത്തത്?-ലെ നാളത്തെ ദേശാഭിമാനി’; പരിഹസിച്ച് വി.ടി ബല്‍റാം

Jaihind News Bureau
Tuesday, July 28, 2020

ശബരിമല വിമാനത്താവള നിര്‍മാണത്തിന് അമേരിക്കൻ കമ്പനിയായ ലൂയിസ് ബർഗറിനു സർക്കാർ വഴിവിട്ട് കണ്‍സള്‍ട്ടന്‍സി നല്‍കിയതിലെ അഴിമതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടിരുന്നു. ലൂയിസ് ബർഗറിനെക്കുറിച്ച് ദേശാഭിമാനി നല്‍കിയേക്കാവുന്ന വാർത്തയെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ രംഗത്തെത്തി.

ലൂയിസ് ബർഗർ എന്നത് ചൂടുള്ള പട്ടിയേപ്പോലെ ലോകമെമ്പാടും ഏറ്റവുമധികം സ്വീകാര്യതയുള്ള ഒരു ഭക്ഷണമാണെന്ന് ആർക്കാണറിയാത്തത്? ഇന്ത്യയിലും ഈ ബർഗറിന് യാതൊരു വിലക്കുമില്ല. രാജസ്ഥാൻ ഗവൺമെന്‍റും കഴിഞ്ഞ മാസം ഒരു പരിപാടിക്ക് കൊക്കോകോളയൊടൊപ്പം ഈ ബർഗറായിരുന്നു നൽകിയത്-ലെ നാളത്തെ ദേശാഭിമാനി’-ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ലൂയിസ് ബർഗർ എന്നത് ചൂടുള്ള പട്ടിയേപ്പോലെ ലോകമെമ്പാടും ഏറ്റവുമധികം സ്വീകാര്യതയുള്ള ഒരു ഭക്ഷണമാണെന്ന് ആർക്കാണറിയാത്തത്? ഇന്ത്യയിലും ഈ ബർഗറിന് യാതൊരു വിലക്കുമില്ല. രാജസ്ഥാൻ ഗവൺമെൻ്റും കഴിഞ്ഞ മാസം ഒരു പരിപാടിക്ക് കൊക്കോ കോളയൊടൊപ്പം ഈ ബർഗറായിരുന്നു നൽകിയത്.
-ലെ നാളത്തെ ദേശാഭിമാനി