എതിരില്ലാത്തതല്ല, എതിരില്ലാതാക്കുന്നതാണ് ; ഇത് ഫാഷിസം ; സിപിഎമ്മിനെതിരെ വി.ടി ബല്‍റാം

Jaihind News Bureau
Saturday, November 21, 2020

V.T.Balram

 

കണ്ണൂരില്‍ സിപിഎമ്മിന്‍റെയും  ത്രിപുരയില്‍ ബിജെപിയുടെയും എതിരില്ലാത്ത വിജയം ചൂണ്ടിക്കാട്ടി ഇരുപാര്‍ട്ടികള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി ബല്‍റാം എംഎല്‍എ. കണ്ണൂരിൽ 15 ഇടങ്ങളിൽ എതിരില്ലാതെ എൽഡിഎഫ് എന്ന തലക്കെട്ടോടെ സിപിഎം നേതാവ് പി.ജയരാജൻ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പോസ്റ്റ് പങ്കുവെച്ചാണ് ബല്‍റാമിന്‍റെ കുറിപ്പ്. എതിരില്ലാത്തതല്ല എതിരില്ലാതാക്കുന്നതാണെന്നും എതിർത്താൽ അരിഞ്ഞില്ലാതാക്കുന്നതാണെന്നും അദ്ദേഹം കുറിച്ചു.  ത്രിപുര പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 86 ശതമാനം സീറ്റിലും ബിജെപിക്ക് എതിരില്ല എന്ന വാർത്തയും ജയരാജന്റെ പോസ്റ്റിനൊപ്പം ബൽറാം പങ്കുവെച്ചു.

‘എതിരില്ലാത്തതല്ല, എതിരില്ലാതാക്കുന്നതാണ്. എതിർത്താൽ അരിഞ്ഞില്ലാതാക്കുന്നതാണ്.എതിരുകൾ ഉണ്ടാകുന്നതിന്റെ പേര് ജനാധിപത്യം. എതിരുകൾ ഇല്ലാതാക്കുന്നതിന്റെ പേര് കമ്മ്യൂണിസം, ഫാഷിസം. ഇങ്ങനെ പതിറ്റാണ്ടുകളോളം എതിരില്ലാതാക്കിയ ഇടങ്ങളാണ് ഇപ്പോൾ ഇങ്ങനെയൊക്കെ ആയിത്തീരുന്നത്. അവിടങ്ങളിലാണ് ഒരു ഫാഷിസത്തിന്റെ എതിര് മറ്റൊരു ഫാഷിസമാവുന്നത്.’- വി.ടി ബല്‍റാം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

എതിരില്ലാത്തതല്ല, എതിരില്ലാതാക്കുന്നതാണ്.എതിർത്താൽ അരിഞ്ഞില്ലാതാക്കുന്നതാണ്.
എതിരുകൾ ഉണ്ടാകുന്നതിൻ്റെ പേര് ജനാധിപത്യം. എതിരുകൾ ഇല്ലാതാക്കുന്നതിൻ്റെ പേര് കമ്മ്യൂണിസം, ഫാഷിസം.
ഇങ്ങനെ പതിറ്റാണ്ടുകളോളം എതിരില്ലാതാക്കിയ ഇടങ്ങളാണ് ഇപ്പോൾ ഇങ്ങനെയൊക്കെ ആയിത്തീരുന്നത്.
അവിടങ്ങളിലാണ് ഒരു ഫാഷിസത്തിൻ്റെ എതിര് മറ്റൊരു ഫാഷിസമാവുന്നത്.