നിയമസഭാ തെരഞ്ഞെടുപ്പ് : മധ്യപ്രദേശിലും മിസോറാമിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു

Jaihind Webdesk
Wednesday, November 28, 2018

Voting-in-Progress-MP

മധ്യപ്രദേശ്, മിസോറാം നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മധ്യപ്രദേശിലെ 230 ഉം മിസോറാമിലെ 40 സീറ്റുകളിലേക്കുമാണ് ഇന്ന് തെരഞ്ഞടുപ്പ് നടക്കുന്നത്.

ഭരണവിരുദ്ധ വികാരവും കർഷക പ്രതിഷേധങ്ങളും കോൺഗ്രസിന്‍റെ വിജയത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നത് ഭയപ്പാടോടെയാണ് ബിജെപി കേന്ദ്രങ്ങൾ നോക്കിക്കാണുന്നത്. അതുകൊണ്ട് തന്നെ അധികാരം നിലനിർത്താൻ എല്ലാ അടവുകളും ബിജെപി പയറ്റുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് ക്യാമ്പ്.

പ്രചരണങ്ങൾക്ക് ചുക്കാൻ പിടിച്ച് ജ്യോതിരാദി സിന്ധ്യയും മുതിർന്ന നേതാവ് കമൽനാഥും മണ്ഡലങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു.

കനത്ത സുരക്ഷയാണ് വോട്ടെടുപ്പിന് ഏർപ്പെടുത്തിയിട്ടുള്ളത്. 1,80,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് മധ്യപ്രദേശിൽ വിന്യസിച്ചിട്ടുള്ളത്.