മരട് ഫ്ലാറ്റ് വിവാദം: ഫ്ലാറ്റ് നിർമ്മാതാക്കളാണ് മുഖ്യ പ്രതികളെന്ന് വി.എം സുധീരൻ

Jaihind News Bureau
Tuesday, September 17, 2019

V.M.-Sudheeran

മരട് ഫ്ലാറ്റ് വിവാദത്തില്‍ ഫ്ലാറ്റ് നിർമ്മാതാക്കളാണ്   മുഖ്യ പ്രതികളെന്ന് മുൻ കെ പി സി സി പ്രസിഡന്‍റ് വി എം സുധീരൻ. അവരാണ് താമസക്കാരായ ആളുകളെ കബളിപ്പിച്ചത്. താമസക്കാർക്ക് അർഹമായ  നഷ്ടപരിഹാരവും പുനരധിവാസവും നൽകണം അത് നിർമ്മാതാക്കളിൽ നിന്ന് ഈടാക്കണം.

നിയമ വിരുദ്ധമായ ഫ്ലാറ്റ് നിർമ്മാണത്തിന് കൂട്ടുനിന്ന തദ്ദേശഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികൾക്കും, ജില്ലാ ഭരണകൂടത്തിനും ഉത്തരവാദിത്വം ഉണ്ട്. ഇവരുടെയൊക്കെ പങ്കിനെ കുറിച്ച് അന്വേഷണം നടത്തണം.

കേരളത്തിൽ നടന്നുവരുന്ന അനധികൃത നിർമ്മാണ പ്രവൃത്തിയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. ഇന്നത്തെ സർവകക്ഷി യോഗത്തിന്‍റെ ഗുണഭോക്താക്കൾ ഫ്ലാറ്റ് നിർമ്മാതാക്കളാകരുതെന്നും വി.എം സുധീരൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.