വയലിനിസ്റ്റ് ബാലഭാസ്കര്‍ അന്തരിച്ചു

webdesk
Tuesday, October 2, 2018

തിരുവനന്തപുരം: വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കർ (40) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു അദ്ദേഹം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരണത്തിനിടയാക്കിയ അപകടം ഉണ്ടായത്. മകൾ തേജസ്വനി അപകടത്തിൽ നേരത്തെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.[yop_poll id=2]