ഡല്‍ഹി ചലോ മാര്‍ച്ചില്‍ ഇന്നും സംഘർഷം ; കർഷകർക്കു നേരെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു

 

ന്യൂഡല്‍ഹി : മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കര്‍ഷക സംഘടനകളുടെ ഡല്‍ഹി ചലോ മാര്‍ച്ചില്‍ ഇന്നും സംഘർഷം. ഡല്‍ഹി-ഹരിയാന അതിർത്തിയില്‍ കർഷകർക്കു നേരെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.  തുടർച്ചയായ രണ്ടാം ദിവസത്തിലേക്കാണ് മാർച്ച് കടക്കുന്നത്. രണ്ടാംദിവസവും ഡൽഹിയും ഹരിയാനയും അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്.

കഴിഞ്ഞദിവസവും കർഷകർക്കുനേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു. ഹരിയാനയിലെ കർണാൽ അംബാല, ഹിസാർ, സോണിപ്പത്ത് എന്നിവിടങ്ങളിൽ കൊടും തണുപ്പിനെ വകവയ്ക്കാതെ കർഷകർ റോഡുകളിൽ അന്തിയുറങ്ങി.

ഡൽഹിയിലെ അതിർത്തികളിൽ കർഷകരെ നേരിടാൻ ബി.എസ്.എഫ് ഉൾപ്പെടെ കേന്ദ്രസേനയെയാണ് കേന്ദ്രസർക്കാർ വിന്യസിച്ചിട്ടുള്ളത്. ഡൽഹി മെട്രോ സർവീസുകൾ ഇന്നും നഗരാതിർത്തിയിൽ സർവീസ് അവസാനിപ്പിക്കും.

Comments (0)
Add Comment