നാട് വിടുന്നതിന് മുമ്പ് അരുൺ ജയ്റ്റ്‌ലിയെ കണ്ടിരുന്നു : വിജയ് മല്യ

Wednesday, September 12, 2018

കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റിലെക്കെതിരെ ഗുരുതര ആരോപണവുമായി വിജയ്മല്യ. താൻ നാട് വിടും മുമ്പ് ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന് മല്യ പറഞ്ഞു. മല്യയുടെ വെളിപ്പെടുത്തൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കും.

പൊതുമേഖലാ ബാങ്കുകളിൽ നിന്നടക്കം കോടികളുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ മല്യ ഇപ്പോൾ ഇംഗ്ലണ്ടിലാണുള്ളത്. ഇവിടെ നിന്നും മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നത് സംബന്ധിച്ച കേസിൽ വെസ്റ്റ് മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. കിംഗ് ഫിഷർ എയർലൈൻസിന്‍റെ മുൻ ഉടമയായ മല്യ ഇപ്പോൾ ജാമ്യത്തിലാണ്. തന്‍റെ കാര്യത്തിൽ ഇനി കോടതി തീരുമാനിക്കട്ടെയെന്നായിരുന്നു കോടതിക്ക് പുറത്തെത്തിയ മല്യയുടെ പ്രതികരണം.