കാർട്ടൂണിസ്റ്റ് യേശുദാസന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, October 6, 2021

പ്രമുഖ കാർട്ടൂണിസ്റ്റ് യേശുദാസന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.തന്‍റെ വരകളിലൂടെ മലയാളത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാർട്ടൂണിസ്റ്റ് യേശുദാസന്‍റെ നിര്യാണത്തിൽ അനുശോചിക്കുന്നു. ആക്ഷേപഹാസ്യത്തെ അതിന്റെ തന്മേയത്തോടെ വരകളാക്കി അധികാര കേന്ദ്രങ്ങൾക്കെതിരെ കുറിക്ക് കൊള്ളുന്ന വിമർശനങ്ങൾ നടത്തിയ എണ്ണം പറഞ്ഞ കാർട്ടൂണിസ്റ്റ് ആയിരുന്നു കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാൻ കൂടിയായ യേശുദാസനെന്ന് സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

തന്‍റെ വരകളിലൂടെ മലയാളത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാർട്ടൂണിസ്റ്റ് യേശുദാസന്‍റെ നിര്യാണത്തിൽ അനുശോചിക്കുന്നു. ആക്ഷേപഹാസ്യത്തെ അതിന്റെ തന്മേയത്തോടെ വരകളാക്കി അധികാര കേന്ദ്രങ്ങൾക്കെതിരെ കുറിക്ക് കൊള്ളുന്ന വിമർശനങ്ങൾ നടത്തിയ എണ്ണം പറഞ്ഞ കാർട്ടൂണിസ്റ്റ് ആയിരുന്നു കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാൻ കൂടിയായ യേശുദാസൻ. ആറ് പതിറ്റാണ്ട് അദ്ദേഹത്തിന്റെ വരകൾ കേരള രാഷ്ട്രീയത്തെ സജീവമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ദുഖാർത്തരായ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FVDSatheeshanParavur%2Fposts%2F4564001416992121&show_text=true&width=500