നടി വാണി വിശ്വനാഥ് ടി.ഡി.പിയിലേക്ക്. തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുമായി വാണി വിശ്വനാഥ് ചര്‍ച്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ നഗരി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയേക്കുമെന്നാണ് സൂചനകള്‍. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെലുങ്ക് ദേശം പാര്‍ട്ടിക്കുവേണ്ടി പ്രചാരണം നടത്തുമെന്നും വാണി വിശ്വനാഥ് പറഞ്ഞു.
ഒരു സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കാണണമെന്ന ആഗ്രഹം വാണി മാനേജരെ അറിയിച്ചത്. തുടര്‍ന്ന് ചന്ദ്രബാബു നായിഡു വാണിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു.
നഗരി മണ്ഡലത്തില്‍ നിന്ന് മത്സരിക്കേണ്ടിവന്നാല്‍ നടി റോജയെ ആകും വാണിക്ക് നേരിടേണ്ടിവരിക. YSR കോണ്‍ഗ്രസ് അംഗം റോജയെ നേരിടുക എന്ന വെല്ലുവിളി വാണിക്ക് മറികടക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. എന്തായാലും പാര്‍ട്ടി പറയുന്ന എവിടെനിന്നും മത്സരിക്കാന്‍ തയാറാണ് താനെന്ന് വാണി വ്യക്തമാക്കുന്നു.
എന്‍.ടി.ആറിനൊപ്പം അഭിനയിച്ച വാണി ആന്ധ്രയിലും തെലങ്കാനയിലും സുപരിചിതയാണ് എന്നതും ടി.ഡി.പിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
തന്‍റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് പിതാവ് വളരെ ചെറുപ്പത്തിലേ പ്രവചിച്ചിരുന്നു എന്നും വാണി വെളിപ്പെടുത്തി.