കാബൂളില്‍ അമേരിക്കയുടെ വ്യോമാക്രമണം ; ഉന്നമിട്ടത് ഐഎസ് ചാവേറിനെ

കാബൂള്‍ : അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നടന്ന സ്ഫോടനം അമേരിക്കയുടെ വ്യോമാക്രമണമെന്ന് സ്ഥിരീകരണം. വിമാനത്താവളത്തിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനവുമായി പോയ ചാവേറിനെ ലക്ഷ്യമാക്കി പായിച്ച റോക്കറ്റ് പതിച്ചത് ജനവാസ മേഖലയില്‍. ഒരു കുട്ടി കൊല്ലപ്പെട്ടെന്ന്  അഫ്ഗാന്‍ പൊലീസ് സ്ഥിരീകരിച്ചു.

കാബൂള്‍ വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തി വച്ചു. ഇനിയും കാബൂളില്‍ സ്ഫോടനങ്ങള്‍ നടക്കുമെന്നും അമേരിക്കന്‍ പൌരന്മാരെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്ന ജോ ബൈഡന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഫോടന വാർത്ത പുറത്ത് വരുന്നത്.

Comments (0)
Add Comment