കോറോണ ഭീതിക്കിടയിലും സംസ്ഥാനത്ത് സർവകലാശാല പരീക്ഷകൾക്ക് ഇന്ന് തുടക്കം

കോറോണ ഭീതിക്കിടയിലും സംസ്ഥാനത്ത സർവകലാശാല പരീക്ഷകൾക്ക് ഇന്ന് തുടക്കം. കണ്ണൂർ , കാലിക്കറ്റ് , കേരള , എംജി , ആരോഗ്യ സർവകലാശാലകളിലെ ഡിഗ്രി പരീക്ഷകളാണ് ഇന്ന് നടക്കുന്നത്. പരീക്ഷ മാറ്റിവയ്ക്കണമെന്ന് വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാരോ സർവകലാശാലയോ ഇതിന് തയ്യാറായിട്ടില്ല.

കോറോണ ജാഗ്രതക്കിടയിലും പരീക്ഷ നടത്തിപ്പുമായി മുന്നോട്ട് പോവുകയാണ് സർവകലാശാലകൾ .ഇത് വിദ്യാര്‍ത്ഥികളിലും രക്ഷകര്‍ത്താക്കളിലും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. തീരുമാനത്തിനെതിരെ വിദ്യാർഥി സംഘടനകളും രംഗത്തെത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ , വിദ്യാർത്ഥികൾ കിലോമീറ്ററുകളോളം സഞ്ചരിച്ച് പരീക്ഷകളെ അഭിമുഖീകരിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ കണ്ണൂർ , കാലിക്കറ്റ് , കേരള , എംജി , ആരോഗ്യ സർവകലാശാലകളിലാണ് പരീക്ഷകൾ നടക്കുന്നത്. വൈറസ് ബാധ നിയന്ത്രണ വിധേയമാക്കാന്‍ ബീച്ചുകളും മാളുകളും തുടങ്ങി ആള്‍ക്കൂട്ടമുണ്ടാകാന്‍ ഇടയുള്ള ഇടങ്ങളിലെല്ലാം കടുത്ത നിയന്ത്രണങ്ങളാണ് തലസ്ഥാന നഗരിയിലും പ്രഖ്യാപിച്ചിരിക്കുന്നത്.

വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് വിദ്യാർഥികളാണ് കേരള സർവകലാശാലയ്ക്ക് കീഴിൽ പഠിക്കുന്നത് ‘ ഈ സങ്കീർണ്ണ സാഹചര്യത്തിലും പരീക്ഷ നടത്തി മുന്നോട്ടു പോകുന്നതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. യാത്രകളും പൊതു ഇടങ്ങളും ഒഴിവാക്കുന്നതിലൂടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.. എന്നാല്‍ ഈ സമയത്ത് സര്‍വ്വകലാശാല പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോകുമെന്ന നിലപാട് വിദ്യാര്‍ത്ഥികളിലും രക്ഷകര്‍ത്താക്കളിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

https://www.youtube.com/watch?v=wAkf8jbxFNM

examuniversityMGkeralacalicut
Comments (0)
Add Comment