കർണാടകയിൽ സർക്കാർ രൂപീകരണത്തിൽ ബിജെപിയിൽ അനിശ്ചിതത്വം

Jaihind Webdesk
Thursday, July 25, 2019

yeddyurappa
കർണാടകയിൽ സർക്കാർ രൂപീകരണത്തിൽ ബിജെപിയിൽ അനിശ്ചിതത്വം. സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ ചർച്ചകൾ പുരോഗമിക്കുകയാണ്. സർക്കാർ രൂപീകരണത്തിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് സംസ്ഥാനത്തെ ബിജെപി നേതാക്കൾ ഡൽഹിക്ക് തിരിക്കും. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ, വർക്കിംഗ് പ്രസിഡൻറ് ജെ.പി.നദ്ദ തുടങ്ങിയവരുമായി നേതാക്കൾ ചർച്ച നടത്തും. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, ജെ.സി. മധുസ്വാമി, അരവിന്ദ് ലിംബവാലി തുടങ്ങിയവരാണ് ഡൽഹിയിലെത്തി ഷായെയും നദ്ദയേയും കാണുകയെന്നാണ് വിവരം.