പുതിയതായി അനുമതി നൽകിയ ബ്രൂവറികളും ഡിസ്റ്റിലറിയും തുറക്കാൻ അനുവദിക്കില്ല : ബെന്നി ബഹനാൻ

webdesk
Friday, September 28, 2018

പുതിയതായി അനുമതി നൽകിയ ബ്രൂവറികളും ഡിസ്റ്റിലറിയും തുറക്കാൻ യു.ഡി.എഫ് അനുവദിക്കില്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ. റഫേൽ അഴിമതി പോലെ തന്നെയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്സ് ക്ലബിന്‍റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു യു.ഡി.എഫ് കൺവീനർ. സാലറി ചലഞ്ചിന്‍റെ പേരിൽ പിടിച്ചു പറിയാണ് നടക്കുന്നതെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.