ആന്തൂര്‍ സംഭവത്തില്‍ യു.ഡി.എഫ് പ്രതിഷേധം ; നിഷ്പക്ഷ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Thursday, June 20, 2019

Mullappally-Ramachandran-23

ആന്തൂരിൽ നടന്ന സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിഷയത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം സംഭവത്തിൽ പ്രതിഷേധിച്ച യു.ഡിഎഫ് ആന്തൂർ നഗരസഭാ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. സംഭവത്തില്‍ മുൻസിപ്പൽ ചെയർപേഴ്‌സണ് വീഴ്ച പറ്റിയതായും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. വിഷയത്തിൽ കുറ്റക്കാരെ കണ്ടെത്താൻ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആന്തൂർ മണ്ഡലം കമ്മിറ്റി നഗരസഭാ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. പ്രവാസികളായ പാർട്ടി പ്രവർത്തകരുടെ പണം ഊറ്റി എടുത്ത് അവരെ പെരുവഴിയിലേക്ക് ഇറക്കിവിടുകയാണ് കമ്യൂണിസ്റ്റ് പാർട്ടി ചെയ്യുന്നതെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി കുറ്റപ്പെടുത്തി.

teevandi enkile ennodu para