കെ.എം ഷാജിക്കെതിരായ മുഖ്യമന്ത്രിയുടെ നടപടി അന്തസ്സില്ലാത്തതും ഭീരുവിനെപ്പോലെ പെരുമാറുന്നതിന് തുല്യവുമെന്ന് സതീശൻ പാച്ചേനി

Jaihind News Bureau
Saturday, April 18, 2020

കെ.എം ഷാജി എംഎൽഎക്കെതിരെ കേസെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ്റെ നടപടി അന്തസ്സില്ലാത്തതും മുഖ്യമന്ത്രി ഭീരുവിനെപ്പോലെ പെരുമാറുന്നതിന് തുല്യവുമാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. ഭരണകൂടത്തിൻ്റെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് രാഷ്ട്രീയപരമായ വിമർശനങ്ങൾ കെ.എം.ഷാജി എംഎൽഎ ഉയർത്തിയപ്പോൾ രാഷ്ട്രീയപരമായി അതിനെ നേരിടാൻ കഴിയാതെ വന്നപ്പോൾ കമ്യൂണിസ്റ്റ് ഏകാധിപത്യ ഭരണാധികാരികൾ സ്വീകരിക്കുന്ന വിലകുറഞ്ഞ തന്ത്രം തന്നെയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും സതീശൻ പാച്ചേനി കണ്ണൂരിൽ പറഞ്ഞു.