യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ രാപ്പകൽ സമരം; നാളെ രാവിലെ പത്ത് വരെയാണ് സമരം

Jaihind News Bureau
Tuesday, September 3, 2019

പ്രളയാനന്തര പുനരധിവാസ പ്രവർത്തനത്തിലെ സർക്കാരിന്‍റെ പരാജയം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടികാട്ടി യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ ഇന്ന് രാപ്പകൽ സമരം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ വിവിധ ജില്ലകളിൽ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ പത്ത് വരെയാണ് സമരം.