ലോക്സഭാ തെരഞ്ഞെടുപ്പ്: യു.ഡി.എഫ് അവലോകന യോഗം ഇന്ന്

Monday, May 13, 2019

 

ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ യു.ഡി.എഫ് അവലോകന യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് കന്‍റോണ്‍മെന്‍റ് ഹൗസിൽ വെച്ചാണ് യോഗം ചേരുക. കള്ളവോട്ട് വിഷയവും പോസ്റ്റൽ വോട്ടിലെ ക്രമക്കേടും യോഗത്തിൽ ചർച്ചയാകും. അതേ സമയം സി.പി.എം കള്ളവോട്ടിനെതിരെ സ്വീകരിക്കേണ്ട നിയമനടപടികൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും.