തൃപ്തി ദേശായിക്ക് പിന്നിൽ സി.പി.എമോ? സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി ബൃന്ദ കാരാട്ടും തൃപ്തിയുമൊരുമിച്ചുള്ള ഫോട്ടോകൾ

Jaihind Webdesk
Saturday, January 19, 2019

തൃപ്തി ദേശായിക്ക് പിന്നിൽ സി.പി.എമോ? ബൃന്ദ കാരാട്ടും തൃപ്തിയുമൊരുമിച്ചുള്ള ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു.

ചിത്രം തന്നെ സംസാരിക്കുമ്പോൾ വാക്കുകൾക്കെന്ത് പ്രസക്തി. വളരെ പരിചിതമായ രണ്ട് വ്യക്തികളുടെ സൗഹൃദ നിമിഷങ്ങളുടെ ചിത്രത്തിന് പക്ഷേ കേരളത്തിന്‍റെ ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തി ഏറെയാണ്. ശബരിമല പ്രവേശനത്തിനായുള്ള തൃപ്തി ദേശായിയുടെ വരവ് സിപിഎമ്മിന്‍റെ ഗൂഡാലോചനയുടെ ഫലമാണെന്ന് അന്ന് തന്നെ ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇത് അരക്കിട്ടുറപ്പിക്കാൻ പോന്ന തരത്തിലാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും ആർഎസ്എസ് സഹചാരി എന്ന് സഖാക്കൾ തന്നെ പറയുന്ന ആക്ടിവിസ്റ്റായ തൃപ്തി ദേശായിയുമായുള്ള സ്വകാര്യ സൗഹൃദ കൂടിക്കാഴ്ച.

ഇന്ത്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളിലൊന്നായ പൂനെയിലെ മഹാരാഷ്ട്ര ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി മികച്ച യുവ നിയമസഭാ സാമാജികർക്കുള്ള അവാർഡ് ദാന ചടങ്ങിനിടെയായിരുന്നു ഈ സൗഹൃദ കൂടിക്കാഴ്ച.