കള്ളുഷാപ്പുകൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. എക്സൈസ് ഉദ്യോഗസ്ഥരുടെ ജോലിയുമായി ബന്ധപ്പെട്ട് ചില കർശന നിലപാടുകൾ സ്വീകരിക്കേണ്ടിവരും. കോട്ടയത്ത് എക്സൈസ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിലവിലുള്ള കള്ള് ഷാപ്പുകൾക്ക് ഗവൺമെൻറ് സംരക്ഷണം നൽകുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ദീർഘകാലമായി പ്രവർത്തിക്കുന്നതല്ലാതെ ഒരു പുതിയ കള്ളുഷാപ്പ് പോലും കേരളത്തിൽ അനുവദിച്ചിട്ടില്ല എന്ന് പറഞ്ഞ മന്ത്രി പുതിയ ഷാപ്പുകൾ തുറന്നാൽ ദൂരപരിധി പാലിക്കുമെന്നും അറിയിച്ചു.
ഉദ്യോഗസ്ഥർക്ക് വീക്കിലി ഓഫ് നൽകുന്നില്ല എന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആരോപണത്തിനു ചില ക്രമീകരണങ്ങൾ മാത്രമാണ് വരുത്തിയത് എന്നായിരുന്നു മന്ത്രിയുടെ മറുപടി. ജോലിയുമായി ബന്ധപ്പെട്ട ചില കർശന നിലപാടുകൾ സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്, സിപിഎം ജില്ലാസെക്രട്ടറി വി എൻ വാസവൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി നഗരസഭാധ്യക്ഷ പി.ആർ സോന തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.