സംസ്ഥാന ബജറ്റ് ഇന്ന്; നവകേരള നിർമിതിക്ക് ഊന്നൽ നൽകുമെന്ന് പ്രതീക്ഷ

Jaihind Webdesk
Thursday, January 31, 2019

സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. നവകേരള നിർമിതിക്ക് ഊന്നൽ നൽകുന്നതാവും ഇത്തവണത്തെ ബജറ്റ്. ലോക് സഭാ തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന.

പ്രളയത്തിന് ശേഷം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരുടുന്ന ഘട്ടത്തിലാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. പ്രളയ നിർമ്മാണത്തിന്‌വലിയ പ്രധാന്യം ബജറ്റിൽ ഉണ്ടാകും.

നവകേരള നിർമ്മാണത്തിന് തുക കണ്ടെത്താൻ പ്രളയ സെസ് പ്രഖ്യാപിക്കും. പ്രളയ സെസ് ഏതെല്ലാം ഉൽപ്പന്നങ്ങൾക്ക് മേലാകും ചുമത്തുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.ഏതായാലും പ്രളയം തകർത്തെറിഞ്ഞ ജനതയ്ക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കില്ലെന്നാണ് ധനമന്ത്രിയുടെ വ്യക്തമാക്കിയിരിക്കുന്നത്. ദുരിതക്കയത്തിൽ നിന്ന് ഇനിയും കരയകയറാത്ത ആയിരങ്ങൾക്കായി എന്താകും തോമസ് ഐസക് തൻറെ പത്താമത്തെ ബജറ്റിൽ കരുതി വച്ചിട്ടുണ്ടാവുക എന്നതും ആകാംഷ നിറഞ്ഞ കാര്യമാണ്.
പ്രളയം ഏറ്റവുമധികം നാശം വിതച്ച ആലപ്പുഴയ്ക്കും വയനാടിനുമായി പ്രത്യേക പദ്ധതികൾ വന്നേക്കും. പ്രളയത്തിൽ തകർന്ന ജീവനോപാധികൾ പുനസ്ഥാപിക്കാനും പ്രഖ്യാപനങ്ങളുണ്ടാകും. കെഎസ്ആർടിസിക്കുളള സഹായം ഇത്തവണത്തെ ബജറ്റിലും ഉണ്ടാകും.

ശബരിമല വിവാദത്തെത്തുടർന്ന് വരുമാനം കുത്തനെ കുറഞ്ഞ പശ്ചാത്തലത്തിൽ തിരുവതാംകൂർ ദേവസ്വം ബോർഡിനായി പ്രത്യേക സഹായവും പ്രഖ്യാപിച്ചേക്കും. ചെലവു തുരുക്കലിനും നിർദേശങ്ങൾ ഉണ്ടാകും.  അനിവാര്യമില്ലാത്ത പദ്ധതികൾ വെട്ടിച്ചുരുക്കും.  പെരുകുന്ന റവന്യൂ കമ്മിയും ധനകമ്മിയുമാണ് ധനമന്ത്രിക്കു മുന്നിലെ വെല്ലുവിളി. ഇ വേ ബിൽ വന്നിട്ടും നികുതിച്ചോർച്ച തുടരുന്നു. ചെലവു ചുരുക്കൽ പദ്ധതികളും പാളി. പ്രഖ്യാപിച്ച പദ്ധതികൾ പലതും പാതിഴിയിലാവുകയും ചെയ്തു.കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പ്ശ്ചാത്തലത്തിലും ദനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായേക്കും. ലേക് സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്ഷേമ പദ്ധതികൾക്ക് വലിയ പ്രാധാന്യം ഐസക് തന്റെ ബജറ്റിൽ നൽകുമെന്നാണ് സൂചന