തോമസ് ഐസക്കിന്‍റെ ബജറ്റ് അവതരണം… തത്സമയം…

Jaihind Webdesk
Thursday, January 31, 2019

ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങി. പ്രളയപുനരധിവാസം വിജയകരമായി പൂർത്തിയാക്കിയെന്ന് പറഞ്ഞ ധനമന്ത്രി ബജറ്റ് അവതരണത്തിന് രാഷ്ട്രീയ വിമർശനങ്ങളോടെയാണ് തുടക്കം കുറിച്ചത്. ആകെ ബജറ്റ് ചിലവ് 1.42 ലക്ഷം കോടി

ബജറ്റിലെ പ്രസക്ത ഭാഗങ്ങള്‍ :

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സഹായിച്ച കേന്ദ്രസര്‍ക്കാരിനോടും കേന്ദ്രസൈനിക വിഭാഗങ്ങളോടും നന്ദിയുണ്ടെന്ന് പറഞ്ഞ ധനമന്ത്രി പക്ഷേ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു. പുനർനിര്‍മ്മാണത്തിനുള്ള വിഭവ സമാഹാരണം കേന്ദ്രസർക്കാർ തടസ്സപ്പെടുത്തിയെന്നും സംസ്ഥാനങ്ങളുടെ താൽപര്യം പരിഗണിക്കുന്ന സർക്കാർ കേന്ദ്രത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു. കേരള ജനതയോട് എന്തിനാണ് ഈ ക്രൂരത കേന്ദ്രം കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി നല്‍കും.

ജീവനോപാധി വികസനത്തിന് 4500 കോടി. തൊഴിലുറപ്പ് പദ്ധതിയിൽ വിഹിതം 250 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി.

നവോത്ഥാന പഠനമ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും

സ്ത്രീ ശാക്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ത്രീകളിലൊരാള്‍ക്ക് വര്‍ഷം തോറും ദാക്ഷായണി വേലായുധന്‍റെ പേരില്‍ പുരസ്‌കാരം നല്‍കും. അതിന് രണ്ട് കോടി രൂപ ട്രഷറിയില്‍ നിക്ഷേപിക്കും

നവകേരള നിർമാണത്തിന് 25 പദ്ധതികൾ. റീബിൽഡ് പദ്ധതി, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികള്‍ സംഘടിപ്പിക്കുന്നത്

പൊതുമരാമത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി.

വ്യവസായ പാർക്കുകളും കോർപ്പറേറ്റ് നിക്ഷേപങ്ങളും വരും.

കിഫ്ബിയിൽനിന്നുള്ള 15,600 കോടി ഉപയോഗിച്ച് 6700 ഏക്കർ ഭൂമി ഏറ്റെടുക്കും.

കണ്ണൂര്‍ വിമാനത്താവളത്തോടനുബന്ധിച്ച് വ്യവസായ മേഖല സ്ഥാപിക്കും

പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളിൽ വ്യവസായ, വൈജ്ഞാനിക വളർച്ചാ ഇടനാഴികൾ

കൊച്ചി–കോയമ്പത്തൂർ വ്യവസായ ഇടനാഴി സ്ഥാപിക്കും

ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷമായി ഉയര്‍ത്തും

ജിഡിസിഎ അമരാവതി മാതൃകയിൽ ടൗൺഷിപ്പുകൾ സ്ഥാപിക്കും

നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ വ്യാപാരികള്‍ക്ക് ഇളവുകളോടെ ഒറ്റത്തവണ പദ്ധതി

കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തും

പ്രളയത്തിൽ തകർന്ന കാർഷികമേഖലയെ പുനരുദ്ധരിക്കും

കാർഷിക മേഖലയ്ക്ക് 2500 കോടി രൂപ

വയനാട്ടിലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പദ്ധതി

റൈസ് പാര്‍ക്കുകള്‍ക്ക് 20കോടി രൂപ

കുരുമുളക് കൃഷിക്ക് 10 കോടി

പൂകൃഷിക്ക് അഗ്രി സോൺ

നാളികേര കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ പത്ത് ലക്ഷം തെങ്ങിന്‍തൈകള്‍ വെച്ചുപിടിപ്പിക്കും

നാളികേര മേഖലക്ക് 170 കോടി

വയനാട്ടിലെ കാപ്പി പൊടി മലബാര്‍ കാപ്പി എന്ന പേരില്‍ ആഗോളതലത്തില്‍ ബ്രാന്‍ഡ് ചെയ്യും

രണ്ടാം കുട്ടനാട് പാക്കേജിന്‍റെ ഭാഗമായി കായലുകളിലും ജലാശയങ്ങളിലും ഒറ്റത്തവണ ശുചീകരണ പദ്ധതി ജനപങ്കാളിത്തത്തോടെ നടപ്പാക്കി പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യും.

കൃഷിനാശനഷ്ടം പരിഹരിക്കാന്‍ 20 കോടി രൂപ

താറാവ് ബ്രീഡിങ് ഫാമിന് 16 കോടി രൂപ

കൊച്ചിയില്‍ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കും

അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 6000 കിലോമീറ്റർ റോഡ് നിര്‍മിക്കും

പ്രാദേശിക പ്രത്യേകതകൾ കണക്കിലെടുത്ത് ഡിസൈനര്‍ റോഡുകൾ നിർമിക്കും. പൊതുമരാമത്ത് വകുപ്പിന് ബജറ്റിൽ 1367 കോടി. കൂടുതൽ ചെലവഴിക്കും

കേരള ബോട്ട് ലീഗ് തുടങ്ങും.

വിദേശപങ്കാളിത്തം ഉറപ്പാക്കും

പുതിയ ടൂറിസം സീസണാക്കി മാറ്റും

സ്പൈസ് റൂട്ട് പദ്ധതി നടപ്പാക്കും

ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷമാക്കാന്‍ നടപടി

തിരുവനന്തപുരം കെഎസ്ആർടിസി കോര്‍പ്പറേഷനിലെ മുഴുവന്‍ ബസുകളും ഇലക്ട്രിക് ബസുകളാക്കും

55,000 കോടി രൂപ ചെലവില്‍ തിരുവനന്തപുരം – കാസർകോട് 515 കിലോ മീറ്റർ സമാന്തര റയിൽപാത നിർമിക്കും

സ്ത്രീ ശാക്തീകരണത്തിന് 1420 കോടി രൂപ വകയിരുത്തി

തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികള്‍ക്കുള്ള സാന്ത്വനം പദ്ധതിക്കായി 25 കോടി

പ്രവാസി സംരംഭകർക്ക് പലിശ സബ്സിഡിക്ക് 15 കോടി

മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള ചെലവ് നോർക്ക വഹിക്കും

ലോക കേരളസഭയ്ക്ക് അ‍ഞ്ചുകോടി രൂപ

കുടുംബശ്രീക്ക് 1000 കോടി

കുടുംബശ്രീ വഴി 12 പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കും

മുസിരീസ് പദ്ധതി 2020-2021 കാലഘട്ടത്തില്‍ പൂര്‍ത്തിയാക്കും

സർക്കാർ സ്കൂളുകൾ ആധുനികവൽക്കരിക്കും

സ്കൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി

പൊതുവിദ്യാലയങ്ങളിൽ പുതുതായി എത്തിയത് രണ്ടരലക്ഷം കുട്ടികൾ

സംസ്ഥാനത്ത് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കും

നാലു ഭാഗങ്ങളുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി

200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ ആശുപത്രികളാക്കും

ഉച്ചയ്ക്കുശേഷവും പ്രവര്‍ത്തിക്കുന്ന ലാബും ഒപിയും സജ്ജമാക്കും

പദ്ധതിക്കായി ലോട്ടറി വരുമാനവും ഉപയോഗിക്കും

എല്ലാ മെഡിക്കൽ കോളജുകളിലും ഓങ്കോളജിസ്റ്റുകളെ നിയമിക്കും

ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ 40 ലക്ഷം പേരുടെ ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍‌ അടയ്ക്കും. മറ്റുള്ളവര്‍ക്ക് പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാം.

ഒരു ലക്ഷം രൂപയുടെ ചികിൽസാ ചെലവ് ഇൻഷുറൻസ് കമ്പനികൾ നൽകും

ജീവിതശൈലീ രോഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപവരെ നൽകും

തിരുവിതാംകൂര്‍ ദേവസ്വത്തിന് 100 കോടി പ്രത്യേകമായി അനുവദിച്ചു. കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് 35 കോടി