അധ്യാപികയുടെ ആത്മഹത്യ; സഹഅധ്യാപകന്‍ അറസ്റ്റില്‍

Jaihind Webdesk
Wednesday, November 23, 2022

മലപ്പുറം: വേങ്ങര ഗേൾസ് സ്കൂളിലെ അധ്യാപിക ബൈജുവിൻ്റെ ആത്മഹത്യ കേസിൽ ഇതേ സ്കൂളിലെ സഹഅധ്യാപകൻ എം.രാംദാസിനെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. പ്രേരണാകുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ സെപ്തംബർ 17നാണ് 46 കാരിയായ ബൈജു ടീച്ചറെ കണ്ണമംഗലം എടക്കാപറമ്പിലുള്ള വീട്ടിലെ താഴത്തെ ബെഡ്റൂമിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വേങ്ങര പോലീസ് നടത്തിയ അന്വേഷണത്തിൽ സാക്ഷിമൊഴികളുടെയും, ബൈജു ടീച്ചറുടെ ഡയറിക്കുറിപ്പുകൾ പരിശോധിച്ചതിലും മാനസിക സമ്മർദ്ദത്തിലാക്കിയതാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് കണ്ടെത്തി. തുടർന്നാണ് സ്കൂളിലെ തന്നെ മറ്റൊരദ്ധ്യാപകനായ എം രാംദാസിന് ടീച്ചറുടെ മരണത്തിൽ പങ്കുണ്ടെന്ന് വ്യക്തമായത്. അധ്യാപികയുമായി അടുത്ത ബന്ധമുണ്ടായിരുന്ന രാംദാസ് മാനസിക സമ്മർദ്ദത്തിലാക്കിയതാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറയുന്നു. പ്രേരണാക്കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്ത് മലപ്പൂറം ഫസ്റ്റ് ക്ലാസ് മജിസ്രേട്ട് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻ്റ് ചെയ്തു.