കോണ്‍ഗ്രസ് ദേശീയ നേതൃത്വം പുനഃസംഘടിപ്പിച്ചു; താരിഖ് അൻവർ കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി | VIDEO

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ നേതൃത്വം പുനസംഘടിപ്പിച്ചു. കെ.സി വേണുഗോപാല്‍ എ.പി വീണ്ടും സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയായി തുടരും.  എ.കെ.ആന്‍റണി, ഉമ്മന്‍ചാണ്ടി, കെസി.വേണുഗോപാല്‍ എം.പി എന്നിവര്‍ പ്രവര്‍ത്തക സമിതിയില്‍ തുടരും. താരിഖ് അന്‍വര്‍ കേരളത്തിന്‍റെ ചുമതലയുള്ള പുതിയ ജനറല്‍ സെക്രട്ടറി. സോണിയാ ഗാന്ധിയെ സഹായിക്കാന്‍ ആറംഗ സമിതി.

ബിജെപിക്ക് എതിരെ ശക്തമായ രാഷ്ട്രീയ ബദലാകുന്നതിന്‍റെ ഭാഗമായുള്ള മാറ്റങ്ങളാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിൽ ഉണ്ടായിരിക്കുന്നത്. സംഘടനാകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി കെ സി വേണുഗോപാൽ എം.പി, ആന്ധ്രപ്രദേശിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ഉമ്മൻ ചാണ്ടി എന്നിവരെ തൽസ്ഥാനങ്ങളിൽ നിലനിർത്തി. അതേസമയം ജനറൽ സെക്രട്ടറിമാരായ ഗുലാം നബി ആസാദ്, അംബികാ സോണി, മല്ലികാർജ്ജുൻ ബാർഗെ, മോട്ടി ലാൽ വോറ എന്നിവരെ സ്ഥാനത്ത് നിന്ന് ഒഴിവാക്കി. താരിഖ് അൻവർ കേരളത്തിന്‍റെയും ലക്ഷദ്വീപിന്‍റെയും ചുമതലയുള്ള  പുതിയ ജനറൽ സെക്രട്ടറി. മുകുൾ വാസ്നിക് മധ്യപ്രദേശിന്‍റെയും ഹരീഷ് റാവത്ത് പഞ്ചാബിന്‍റെയും രണ്‍ദീപ് സിങ് സുർജെവാല കർണാടകയുടേയും ചർജുള്ള ജനറൽ സെക്രട്ടറിമാരായി. യു.പിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിലനിർത്തി. ജിതേന്ദ്ര സിംഗിനെ അസമിന്‍റെയും അജയ് മാക്കനെ രാജസ്ഥാന്‍റെയും ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായി നിയമിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, എ കെ ആന്‍റണി, അഹമ്മദ് പട്ടേൽ, അംബിക സോണി, ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, ഹരീഷ് റാവത്ത്, കെ.സി വേണുഗോപാൽ, മല്ലികാർജ്ജുൻ ഖാർഗെ, മുകൾ വാസ്നിക്, ഉമ്മൻ ചാണ്ടി, അജയ് മാക്കാൻ, പ്രിയങ്ക ഗാന്ധി, പി ചിദംബരം, ജിതേന്ദ്ര സിംഗ്, താരിക് അൻവർ, രണ്‍ദീപ് സിംഗ് സുർജെ വാല, ഗൈഖങ്ങൻ, രേഖ്വീർ സിംഗ് മീണ, തരുണ് ഗോഗോയി എന്നിങ്ങനെ കോണ്‍ഗ്രസ് പ്രവർത്തക സമിതിയിൽ 22 അംഗങ്ങളാണ് ഉള്ളത്. ഇതിനു പുറമെ സ്ഥിരം ക്ഷണിതാക്കളായി 26 പേരും പ്രത്യേക ക്ഷണിതാക്കളായി 9 പേരും ഉള്‍പ്പെടുന്നു.  കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റിയും പുനഃസംഘടിപ്പിച്ചു.  മധുസൂധൻ മിശ്രിയാണ് ചെയർമാൻ
രാജേഷ് മിശ്ര, കൃഷ്ണ ബൈര ഗൗഡ, എസ് ജോതിമണി, അരവിന്ദർ സിങ് ലൗവ് ലി എന്നിവരാണ് മാറ്റ് അംഗങ്ങൾ. കോൺഗ്രസ് അധ്യക്ഷയെ അടുത്ത എഐസിസി സമ്മേളനം വരെ സഹായിക്കാൻ ആറംഗ സമിതിയെയും രൂപീകരിച്ചു. എ.കെ ആന്‍റണി , അഹമ്മദ് പട്ടേൽ,കെ സി വേണുഗോപാൽ, രണ്‍ദീപ് സിംഗ് സുർജേവാല , അംബിക സോണി, മുകുൾ വാസ്നിക് എന്നിവരാണ് ഈ കമ്മിറ്റിയിലെ അംഗങ്ങൾ.

 

Comments (0)
Add Comment