എൻ.സി.പി സ്ഥാപകനേതാക്കളിലൊരാളും മുതിര്‍ന്ന നേതാവുമായ താരിഖ് അൻവർ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു.
റഫാലില്‍ ശരത് പവാറിന്‍റെ മോദി അനുകൂല പരാമർശത്തെ തുടർന്നായിരുന്നു താരിഖ് അൻവർ രാജിവെച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 28നായിരുന്നു അദ്ദേഹം എന്‍.സി.പിയില്‍ നിന്ന് രാജിവെച്ചത്. താരിഖും അനുയായികളും രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തി അദ്ദേഹത്തെ കണ്ടു. തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നുകൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്.
റഫാലില്‍ പ്രധാനമന്ത്രിയുടെ പങ്ക് ജനങ്ങള്‍ക്ക് അറിവുള്ള കാര്യമാണെന്നിരിക്കെ മോദിയെ ന്യായീകരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു താരിഖിന്‍റെ രാജി.