എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 17 മുതല്‍ 30 വരെ; പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

2021 മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി മോഡല്‍ പരീക്ഷയുടെയും പൊതുപരീക്ഷയുടെയും ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 1 മുതല്‍ 5വരെയാണ് മോഡല്‍ പരീക്ഷ നടത്തുന്നത്. മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 30 വരെയാണ് പുതുക്കിയ പൊതുപരീക്ഷ തിയതികള്‍. വിശദമായ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എസ്എസ്എല്‍സി പരീക്ഷയ്ക്കു ഫിസിക്‌സ്, സോഷ്യല്‍ സയന്‍സ്, ഒന്നാം ഭാഷ പാര്‍ട്ട് 2 (മലയാളം / മറ്റു ഭാഷകള്‍), ബയോളജി എന്നീ വിഷയങ്ങളുടെ പരീക്ഷ തീയതികളിലാണ് മാറ്റം വന്നിട്ടുള്ളത്. 22നു നടത്താനിരുന്ന ഫിസിക്‌സ് പരീക്ഷ 25ലേക്കും 25നു നടത്താനിരുന്ന ബയോളജി പരീക്ഷ 26ലേക്കും മാറ്റി.

എന്നാല്‍ 23നു നടത്താനിരുന്ന സോഷ്യല്‍ സയന്‍സ് പരീക്ഷ നേരത്തയാക്കിയിട്ടുണ്ട്. 22നാണ് സോഷ്യല്‍ സയന്‍സ് പരീക്ഷയുടെ പുതിയ തീയതി. 24നു നടത്താനിരുന്ന ഒന്നാം ഭാഷ പാര്‍ട്ട് 2 പരീക്ഷ (മലയാളം / മറ്റു ഭാഷകള്‍) 23 ന് നടക്കും.

SSLCexamskerala
Comments (0)
Add Comment