കൊവിഡ്: സർക്കാരിറക്കിയ അപ്രായോഗിക വ്യവസ്ഥകള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും

പുതുക്കുയ കൊവിഡ് മാനദണ്ഡങ്ങളിലെ അപ്രായോഗിക  പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ ഉള്‍പ്പെടെ മൂന്ന് വിഭാഗത്തില്‍ പെടുന്നവര്‍ക്ക് മാത്രമേ കടകളില്‍ പ്രവേശിക്കാന്‍ കഴിയുവെന്ന ഉത്തരവിലെ പ്രശ്നങ്ങളാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിക്കുന്നത്.

ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും ചീഫ് സെക്രട്ടറിയുടെ ഉത്തരവും വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നിലപാട്.  കടകളില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നതടക്കമുള്ള  വ്യവസ്ഥകളിലെ ആശങ്ക വ്യാപാരികള്‍ കോടതിയെ അറിയിക്കും.

 

Comments (0)
Add Comment