പ്രളയാനന്തര കേരളം കേഴുന്നു. ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവിന്റെ വിനോദയാത്ര ഔദ്യോഗിക ചെലവില്‍. മൗനിബാബയായി സി.പി.എമ്മും സര്‍ക്കാരും

Jaihind Webdesk
Wednesday, December 19, 2018

ആരോഗ്യമന്ത്രി കെ.കെ ശൈലജ ഭര്‍ത്താവിനൊപ്പം ഔദ്യോഗിക ചെലവില്‍ വിനോദയാത്ര നടത്തിയത് വിവാദമാകുന്നു. പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് എല്ലാ ചെലവുകളും വെട്ടിച്ചുരുക്കണമെന്ന ഇടതു സര്‍ക്കാരിഢന്റെ നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് മന്ത്രിക്കൊപ്പം ഭര്‍ത്താവും ഔദ്യോഗിക ചെലവില്‍ വിനോദയാത്ര നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ ഗുജറാത്തിലെത്തിയ ആരോഗ്യമന്ത്രിക്കൊപ്പമാണ് ഭര്‍ത്താവും സി.പി.എം മട്ടന്നൂര്‍ ഏരിയ കമ്മറ്റിയംഗമായ ഭാസ്‌ക്കരനും എത്തിയത്. മന്ത്രിയുടെ ഭര്‍ത്താവ് തന്നെ യാത്രയുടെ വിശദാംശങ്ങള്‍ വെളിവാക്കുന്ന ചിത്രങ്ങള്‍ -െയ്‌സ് ബുക്ക് പേജില്‍ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്.

ഗുജറാത്തില്‍ വെച്ച് കെ.കെ.ശൈലജയ്‌ക്കൊപ്പമെടുത്ത ചിത്രങ്ങളും വീഡിയോകളുമാണ് ഭാസ്‌ക്കരന്‍ തന്നെ ഫെയ്‌സ്ബുക്കിലിട്ടത്. സബര്‍മതി ആശ്രമത്തിലടക്കം ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ എത്തിയതോടെ യാത്ര വിവാദമാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയാണ് മന്ത്രി ഉള്‍പ്പെടെയുള്ള 16 അംഗ സംഘംലോ ആയുര്‍വേദ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അഹമ്മദാബാദിലെത്തിയത്. കേന്ദ്രത്തിലെയും ഗുജറാത്തിലെയും ബി.ജെ.പി സര്‍ക്കാരുകളുടെയും ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ലോക ആയുര്‍വേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെ വിജ്ഞാന്‍ ഭാരതിയാണ് പരിപാടി സംഘടിപ്പിച്ചത്. സംഘപരിവാര്‍ ബന്ധമുള്ള പരിപാടിയില്‍ പങ്കെടുത്ത ആരോഗ്യമന്ത്രിയുടെ നിലപാട് ചോദ്യം ചെയ്യപ്പെട്ടിരുന്നു.

മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും അവിടെ നിന്നും ഉദ്യോഗസ്ഥര്‍ മാത്രമാണ് പങ്കെടുത്തത്. ഔദ്യോഗിക പരിപാടിയെന്ന നിലയിലാണ് താന്‍ അവിടെയെത്തി ആയുര്‍വേദ കോണ്‍ഗ്രസില്‍ പങ്കെടുത്തതെന്നാണ് ശൈലജയുടെ വിശദീകരണം. മന്ത്രിയുടേത് ഔദ്യോഗിക യാത്രയാഴണങ്കില്‍ സര്‍ക്കാര്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന പരിപാടികളില്‍ പങ്കെടുത്ത ശേഷം മടങ്ങേണ്ടതാണ്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഭര്‍ത്താവ് ഭാസ്‌ക്കരനൊപ്പം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമായിരുന്നു വിനോദയാത്രയെന്നും വിലയിരുത്തപ്പെടുന്നു. മന്ത്രിക്കൊപ്പമെത്തിയ ഭര്‍ത്താവിന്റെ ചെലവ് ആരു വഹിച്ചു എന്നതിനെപ്പറ്റി വ്യക്തതയില്ല.

പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ കാലയളവില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയ മന്ത്രിയുടെ നിലപാട് സംബന്ധിച്ച് വിശദീകരണം ചോദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരുമാസത്തെ ശമ്പളമടക്കം പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയ സര്‍ക്കാര്‍ മന്ത്രിയുടെ ധൂര്‍ത്തിനെതിരെ കണ്ണടയ്ക്കുകയാണ്. നിലവില്‍ സി.പി.എമ്മിന്റെ ഔദ്യോഗിക കമ്മറ്റയില്‍ അംഗങ്ങളായ മന്ത്രി കെ.കെ.ശൈലജയുടെയും ഭര്‍ത്താവ് ഭാസ്‌ക്കരന്റെയും യാത്ര സംബന്ധിച്ച് സി.പി.എമ്മും ഔദ്യോഗിക വിശദീകരണം ആരാഞ്ഞിട്ടില്ല. പ്രളയദുരിതാശ്വാസമെന്ന പേരില്‍ കോടികള്‍ കേരളത്തില്‍ നിന്നും പിരിച്ചെടുത്ത സി.പി.എമ്മിനും മന്ത്രിയുടെ യാത്ര സംബന്ധിച്ച് ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.